ബിജെപിയുടെ ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്നുള്ള മുപ്പത് അംഗങ്ങൾ. സംസ്ഥാന അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗൺസിലിലേക്കും നാമനിർദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. 30 പേർ പത്രിക നൽകിയെന്നും എല്ലാവരെയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തതായും വരണാധികാരി അഡ്വ. നാരായണൻ നമ്പൂതിരി അറിയിച്ചു.

കെ സുരേന്ദ്രൻ, സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ, എ.പി അബ്ദുള്ളക്കുട്ടി, അനിൽ കെ ആന്റണി, വി മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, ഒ രാജഗോപാൽ, സി കെ പദ്മനാഭൻ, കെവി ശ്രീധരൻ മാസ്റ്റർ, എ.എൻ രാധാകൃഷ്ണൻ, എം ടി രമേശ്, സി കൃഷ്ണകുമാർ, പി സുധീർ, ശോഭാ സുരേന്ദ്രൻ, ഡോ കെ.എസ് രാധാകൃഷ്ണൻ, പദ്മജ വേണുഗോപാൽ, പിസി ജോർജ് , കെ.രാമൻ പിള്ള, പി.കെ വേലായുധൻ, പള്ളിയറ രാമൻ, വിക്ടർ ടി തോമസ്, പ്രതാപ ചന്ദ്രവർമ്മ, സി രഘുനാഥ്, പി രാഘവൻ, കെ.പി ശ്രീശൻ, എം സജീവ ഷെട്ടി, വി ടി അലിഹാജി, പി എം വേലായുധൻ എന്നിവരാണ് ബിജെപി ദേശീയ കൗൺസിൽ അംഗങ്ങളായി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.

There is no ads to display, Please add some