ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞ് ബാബര്‍ അസം. മൂന്ന് ഫോര്‍മാറ്റുകളിലെയും നായക പദവി ഒഴിഞ്ഞതായി താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബാബറിന്റെ രാജി.

ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും എന്നാല്‍ ശരിയായ സമയത്താണ് തീരുമാനമെടുത്തതെന്നും ബാബര്‍ രാജിവച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി. പാകിസ്ഥാന് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും ഇനിയും കളിക്കുമെന്നും ബാബര്‍ വ്യക്തമാക്കി. തന്നെ ഉത്തരവാദിത്തം ഏല്‍പ്പിച്ച പിസിബിക്ക് ബാബര്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *