കൊച്ചി: ബാങ്കിങ് സേവനങ്ങൾക്കും കച്ചവടകേന്ദ്രങ്ങളിലും എടിഎം കാർഡ് ഉപയോഗിക്കുന്നത് ഇന്ന് ഒരു പുതുമയല്ല. എന്നാൽ എടിഎം കാർഡ് ഉപയോഗിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ വിശദീകരിച്ച് കേരള പൊലീസ് ഫെയ്സ്ബുക്ക് വീഡിയോ പങ്കുവെച്ചു.

1. കാർഡ് ഉപയോഗിക്കുന്നതിന് വേണ്ടി വരുന്ന പിൻ നമ്പർ എവിടെയും എഴുതി സൂക്ഷിക്കാൻ പാടില്ല 2. പിൻ നമ്പർ ഓർമ്മയിൽ മാത്രം സൂക്ഷിക്കുന്നതാണ് ഉചിതം 3. നിശ്ചിത ഇടവേളകളിൽ പിൻ നമ്പർ മാറ്റണം 4. നമ്പർ മറ്റാരെങ്കിലും മനസിലാക്കി എന്ന് തോന്നിയാലും പിൻ നമ്പർ മാറ്റുക 5. പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നതും മറ്റുള്ളവർക്ക് ഊഹിച്ച് എടുക്കാൻ കഴിയുന്നതുമായി നമ്പർ പിൻ നമ്പറാക്കരുത് 6. വാഹനത്തിൻ്റെ നമ്പർ, ജനനത്തീയതി എന്നിവ പിൻ നമ്പർ സെറ്റ് ചെയ്യുമ്പോൾ ഒഴിവാക്കുന്നതാണ് നല്ലത് 7. എടിഎം കാർഡ് ഉപയോഗിക്കുമ്പോൾ അപരിചിതരുടെ സഹായം തേടാൻ പാടില്ല

8. എടിഎം കൗണ്ടറിൽ എടിഎം കാർഡ് ഉപയോഗിക്കുമ്പോൾ അവിടെ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കുന്നതും നല്ലതാണ് 9. എടിഎം പിൻ നമ്പർ, കാർഡ് വെരിഫിക്കേഷൻ വാല്യൂ, കാർഡ് വെരിഫിക്കേഷൻ കോഡ്, കാർഡ് വെരിഫിക്കേഷൻ ഡിജിറ്റ്, ഒടിപി മുതലായവ ഒരു കാരണവശാലും ആരുമായി പങ്കുവെയ്ക്കരുത്. ബാങ്ക് ഒരിക്കലും ഇത്തരം കാര്യങ്ങൾ ആവശ്യപ്പെടില്ല എന്നും ഓർക്കുക.

10. കാലാവധി കഴിഞ്ഞ എടിഎം കാർഡ് നശിപ്പിക്കുക

11. എടിഎം ഇടപാടുകളിൽ എന്തെങ്കിലും സംശയം തോന്നിയാൽ ബാങ്കിനെയോ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പറിലോ ബന്ധപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *