പത്തനംതിട്ട: പത്തനംതിട്ട ലോകസഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമായി. ശനിയാഴ്ച രാവിലെയോടെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ചു കൊണ്ടായിരുന്നു ആന്റോയുടെ തുടക്കം.

വിദ്യാർത്ഥി ജീവിതകാലം മുതൽ ആരംഭിച്ച തന്റെ പൊതുജീവിതത്തിൽ മറക്കാൻ കഴിയാത്ത വിധം നിറ സാന്നിധ്യമായിരുന്ന വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയെന്നും, അസാന്നിദ്ധ്യത്തിലും അദൃശ്യമായ ശക്തി സ്രോതസ്സായി മുന്നോട്ടുള്ള പ്രയാണത്തിൽ അദ്ദേഹം കൂടെയുണ്ട് എന്ന ആത്മധൈര്യമാണ് തങ്ങളുടെ കരുത്തെന്ന് ആന്റോ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുൻപു തന്നെ ആന്റോ ആന്റണി മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു വരികയായിരുന്നു. വനിതകൾക്കു കാൻസർ നിർണയ ക്യാംപ് ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾക്ക് തുടക്കമിടുകയും ചെയ്തു.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻https://chat.whatsapp.com/HujtxVqFYetAOXp3psmFr3
ആന്റോ ആന്റണിക്ക് മണ്ഡലത്തിൽ മുഖവുരയുടെ ആവശ്യമില്ലെന്നത് യുഡിഎഫ് ക്യാംപിന്റെ ആത്മവിശ്വാസം കൂട്ടുന്നു. നേട്ടങ്ങളുടെ വലിയ പട്ടികയുമായാണ് ആന്റോ നാലാം തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
