മുംബൈ : അയോധ്യയിൽ ഭൂമി സ്വന്തമാക്കി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. സെവൻ സ്‌റ്റാർ എൻക്ലേവിൽ സ്‌ഥലം വാങ്ങിയതായാണ് റിപ്പോർട്ട് പുറത്തു വന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൗസ് ഓഫ് അഭിനന്ദൻ ലോധയിൽ (എച്ച്ഒഎബിഎൽ) നിന്നാണ് ബച്ചൻ സ്ഥലം വാങ്ങിയത്. 14.5 കോടി രൂപയ്ക്ക് 10,000 ചതുരശ്ര അടി സ്ഥലമാണ് വാങ്ങിയതെന്നാണ് റിപ്പോർട്ട്. എന്നാൽ കൃത്യമായ വിവരം പുറത്തുവിടാൻ കമ്പനി തയാറായിട്ടില്ല.
ഈ മാസം 22-നാണ് 51 ഏക്കറിൽ പരന്നുകിടക്കുന്ന അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്. പദ്ധതിയിലെ തന്റെ നിക്ഷേപത്തെക്കുറിച്ച് ബച്ചൻ പറഞ്ഞത് ഇങ്ങനെ’ അയോധ്യയ്ക്ക് തന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ട്. അയോധ്യയിലെ ആത്മീയതയും സംസ്കാര സമ്പന്നതയും അതിർത്തികൾക്കപ്പുറം വൈകാരികമായ ബന്ധം സൃഷ്ടിക്കുന്നു. ആഗോള ആത്മീയ കേന്ദ്രത്തിൽ ഒരു വീട് നിർമിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ബച്ചൻ പറഞ്ഞു’. അയോധ്യയിൽ നിന്നും നാല് മണിക്കൂർ ദൂരമുള്ള പ്രയാഗ്രാജ് ആണ് അമിതാഭ് ബച്ചന്റെ ജന്മസ്‌ഥലം.