യാത്രക്കാരിയുടെ തലമുടിയിൽ പേനുകളെ കണ്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ലോസ് ആഞ്ജലിസിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകുകയായിരുന്ന അമേരിക്കൻ എയർലൈൻസിന്റെ വിമാനമാണ് ഫിനിക്സിൽ അടിയന്തര ലാൻഡിങ് നടത്തിയത്. സഹയാത്രികരായ ചിലരാണ് യുവതിയുടെ മുടിയിഴകളിൽ പേനുകളെ കണ്ടതായി ആരോപിച്ചത്.

സംഭവത്തെത്തുടർന്ന് അധികൃതർ കൃത്യമായി യാത്രക്കാരോട് കാര്യങ്ങൾ അറിയിക്കാത്തത് യാത്രക്കാർക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചതെന്നും ഇയാൾ പറയുന്നു. ന്യൂയോർക്കിലേക്ക് പോവേണ്ട വിമാനമാണ് യാത്രക്കാരിയുടെ തലയിൽ പേൻ കണ്ടതിനെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കിയത്.

സഹയാത്രക്കാരായ രണ്ടുപേരാണ് യുവതിയുടെ തലമുടിയിലൂടെ പേൻ ഇഴയുന്നത് കണ്ടത്. തുടർന്ന് ഇവർ ക്രൂവിനെ വിവരം അറിയിക്കുകയായിരുന്നു. വിമാനം നിലത്തിറക്കുന്ന സമയത്ത് ഇനി 12 മണിക്കൂർ വൈകുമെന്നും താമസസൗകര്യം നൽകുമെന്നും ക്രൂ അറിയിക്കുകയായിരുന്നു.

അടിയന്തര ലാൻഡിങ് നടന്നതായി അമേരിക്കൻ എയർലൈൻസ് സ്ഥിരീകരിച്ചു. ഒരു യാത്രക്കാരിക്ക് അടിയന്തര ആരോഗ്യപ്രശ്നമുണ്ടായതാണ് വിമാനം തിരിച്ചുവിടാൻ കാരണമെന്ന് എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു.

തലയിൽ പേനുള്ള യാത്രക്കാർ ചാരിയിരിക്കുമ്പോൾ പേൻ സീറ്റിലേക്ക് പോകാനിടയുണ്ട്. ഇങ്ങനെ സീറ്റിലെത്തുന്ന പേൻ ഇതേ വിമാനത്തിൽ സഞ്ചരിക്കുന്ന മറ്റ് യാത്രക്കാരുടെ തലയിൽ കയറാൻ സാധ്യതയുണ്ട്. ഇതാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് റിപ്പോർട്ട്.

ഇങ്ങനെ പേനുകൾ തലയിലെത്തുന്നത് ഒഴിവാക്കാനായി വിമാനയാത്രക്കാർ പനിനെ നശിപ്പിക്കാനുള്ള സ്പ്രേ കരുതണമെന്നാണ് വിദഗ്ധർ പറയുന്നത്. അതുപോലെ തലയിൽ പേനുള്ളവർ വിമാനയാത്രയ്ക്ക് മുമ്പ് ആ പ്രശ്നം പരിഹരിക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *