ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആർ അജിത്കുമാർ. മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകിയ വിശദീകരണത്തിലാണ് വെളിപ്പെടുത്തൽ. ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരം പോയതാണെന്നും സ്വാകാര്യ സന്ദർശനമാണെന്നുമാണ് വിശദീകരണം.

ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രയെ ഹൊസാബലയെ തൃശ്ശൂരിൽവച്ച് എഡിജിപി കണ്ടെന്ന് കഴിഞ്ഞി ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ആരോപണം ഉന്നയിച്ചിരുന്നത്. ആർഎസ്എസുമായുള്ള ചർച്ചയ്ക്ക് മുഖ്യമന്ത്രിയാണ് എഡിജിപിയെ നിയോഗിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.

2023 മെയ് 22 നായിരുന്നു സന്ദർശനം. പാറമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ്എസ് ക്യാമ്പിനിടെയായിരുന്നു സന്ദർശനം. സ്പെഷ്യൽ ബ്രാഞ്ച് ഡിജിപിക്കും ഇൻലിജൻസ് വിഭാഗത്തിനും കൂടിക്കാഴ്ച നടന്നതായി റിപ്പോർട്ട് നൽകിയിരുന്നു.

പൂരം കലക്കി ബിജെപിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയായിരുന്നു കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിട്ടതെന്നാണ് പ്രതിപക്ഷനേതാവടക്കം ആരോപണം ഉന്നയിച്ചത്.

സ്വകാര്യ സന്ദർശനം എന്ന് അജിത് കുമാർ വിശദീകരിക്കുന്നുണ്ടെങ്കിലും തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് കൂടുതൽ വ്യക്തത നൽകേണ്ടി വരും. പൂരവുമായി ബന്ധപ്പെട്ട ഭരണപക്ഷത്ത് നിന്ന് തന്നെ അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർത്തുന്നത്.

ക്രമസമാധന ചുമതല വഹിക്കുന്ന എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വിമർശനങ്ങൾക്കാണ് വഴി തുറന്നിട്ടുള്ളത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed