ന്യൂഡല്‍ഹി: ഡീസല്‍ വാഹനങ്ങള്‍ക്ക് 10% അധിക നികുതി ചുമത്താൻ കേന്ദ്രസർക്കാർ നീക്കം.ഇതു സംബന്ധിച്ച നിർദേശം ധനവകുപ്പിന് ഇന്നു കൈമാറുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

63-ാംമത് സിയാം വാര്‍ഷിക സമ്മേളനത്തിലാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്. ഡീസൽ വാഹനങ്ങളുടെ ഉത്പാദനം വാഹന വ്യവസായികൾ കുറയ്ക്കണമെന്നും അല്ലാത്തപക്ഷം അധികനികുതി ഏർപ്പെടുത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ നിരത്തുകളിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി.അധികനികുതി ഏർപ്പെടുത്തുന്നതോടെ പുതിയ ഡീസൽ വാഹനങ്ങളുടെ വില ഉയരും.

By Fazil

Leave a Reply

Your email address will not be published. Required fields are marked *