പത്തനംതിട്ട : അടൂർ- മണക്കാലയിൽ ബേക്കറിയിൽ വൻ തീ പിടിത്തം. കടമ്പനാട് മണക്കാല ജംഗ്ഷനിൽ അറേബ്യൻ ബേക്കറി & സൂപ്പർ മാർക്കറ്റിലാണ് തീ പിടുത്തം ഉണ്ടായത്.
ഇന്ന് പുലർച്ചെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. അടൂർ പത്തനംതിട്ട, ശാസ്താംകോട്ട എന്നീ സ്റ്റേഷനുകളിൽ നിന്നും ഫയർ ഫോഴ്സ് സംഘം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മൂന്ന് സ്റ്റേഷനിൽ നിന്നുമായി 30ഓളം ജീവനക്കാർ രക്ഷാ പ്രവർത്തനത്തിൽഏർപ്പെട്ടു. ബേക്കറി &സൂപ്പർ മാർക്കറ്റിലെ സാധനങ്ങളും ബേക്കറിയോട് ചേർന്ന് ഫെഡറൽ ബാങ്കിലെ ഒരു എസിയും തീപിടുത്തത്തിൽ നശിച്ചു .
അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ വേണുവിൻ്റെ നേതൃത്വത്തിൽ സീനിയർ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ നിയസുദീൻ ഫയർമാൻമാരായ് സാബു, സന്തോഷ്, അരുൺജിത്ത്, അനീഷ്കുമാർ, അഭിജിത്ത്, അഭിലാഷ്, റെജി, ഹോം ഗാർഡുമാരായ രാജൻ, മോനച്ചൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.