തിരുവനന്തപുരം: വാർഡിലേക്കുള്ള കുടിവെളളം മുടങ്ങിയതിൽ പ്രതിഷേധിച്ച് വാട്ടർ ടാങ്കിന് മുകളിൽ കയറി പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യാ ഭീഷണി. തിരുവനന്തപുരം കടക്കാവൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് മെമ്പറായ അഭിലാഷ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

വക്കം നിലയ്ക്കാമുക്കിന് സമീപത്തുള്ള വാട്ടർ ടാങ്കിന് മുകളിലാണ് അഭിലാഷ് കയറിയത്.വക്കത്ത് കുടിവെള്ളം കിട്ടാതെയായിട്ട് ദിവസങ്ങളായെന്ന് ആരോപിച്ചാണ് യുവാവ് വാട്ടർ ടാങ്കറിന് മുകളിൽ കയറിയത്. നിരവധി പ്രാവശ്യം ആറ്റിങ്ങൽ വാട്ടർ അതോറിറ്റിയിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു. എന്നാൽ കുടിവെള്ളം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഒന്നും തന്നെ ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്ത് നിന്നുണ്ടായില്ല. തുടർന്നാണ് യുവാവിൻറെ ആത്മഹത്യാ ഭീഷണി.

പഞ്ചായത്ത് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തി വാട്ടർ ടാങ്കിന് താഴെ വലവിരിച്ചു. പൊലീസും ഫയർഫോഴ്സും സംഭവ സ്ഥലത്ത് എത്തി മെമ്പറെ അനുനയിപ്പിച്ച് താഴെ ഇറക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *