കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ തന്നെ വില തുടരുന്നു. രാജ്യാന്തര വിപണിയിലെ വില ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
പവന് 280 രൂപ കുറഞ്ഞ് ഇന്നലെയാണ് ഒരു പവൻ സ്വർണത്തിന് 43,280 രൂപയായി വില മാറിയത്. ഗ്രാമിന് 5,410 രൂപയാണ് വില. ഇതേ നിരക്കിലാണ് ഇന്നും വിപണി പുരോഗമിക്കുന്നത്.