കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ സിപിഐ സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ ബാലചന്ദ്രനെ പരാജയപ്പെടുത്താൻ സിപിഎം ശ്രമിച്ചു എന്ന് ആരോപിച്ചുകൊണ്ട് സിപിഐ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മോഹനൻ്റെ മകൻ ശ്യാം മോഹൻ ബിജെപിയിൽ ചേർന്നു. ഏഴാം വാർഡിൽ സിപിഐ സ്ഥാനാർത്ഥിക്ക് 107 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായ ആൻ്റണി മാർട്ടിൻ റെക്കോർഡ് ഭൂരിപക്ഷത്തോടെ ജയിക്കുകയും ചെയ്തു.

ബിജെപി സംസ്ഥാന സെക്രട്ടറി അശോകൻ കുളനട ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് റോയ് ചാക്കോ എന്നിവർ ചേർന്ന് ശ്യാം മോഹനനെ സ്വീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രൻ, ജില്ലാ സെക്രട്ടറി ജി ഹരിലാൽ, യുവമോർച്ച ജില്ലാ പ്രസിഡന്റ് റോഹിൻ മണിമല, മണ്ഡലം പ്രസിഡന്റ് അഡ്വ. വൈശാഖ് എസ് നായർ, മണ്ഡലം ജനറൽ സെക്രട്ടറി പ്രശാന്ത് മാലമല, പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ ജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

