ഇടുക്കി ചിന്നക്കനാല്‍ ചൂണ്ടലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്ഷകന് ദാരുണാന്ത്യം. പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമിയാണ് മരിച്ചത്. ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ചതെന്നാണ് വിവരം.
ചക്കക്കൊമ്പന് എന്ന കാട്ടാനയും വേറെ പതിനാലോളം കാട്ടാനകള്‍ ഉള്‍പ്പെട്ട മറ്റൊരു കൂട്ടവും സ്ഥലത്തുണ്ടായിരുന്നു. ഏത് സംഘത്തിന്റെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല.

