വലിയ കുതിപ്പ് സ്വര്‍ണവിലയില്‍ വരാനിരിക്കുന്നു എന്ന് വിപണി നിരീക്ഷകര്‍ പ്രവചിച്ചിരിക്കെ, കേരളത്തില്‍ ഇന്ന് മറിച്ചാണ് കാര്യങ്ങള്‍. സ്വര്‍ണവില ഇന്ന് കുറഞ്ഞു. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഇന്ന് വൈകീട്ട് പുതിയ പലിശ നിരക്ക് പ്രഖ്യാപിക്കും. ഇതോടെ സ്വര്‍ണവില കയറും എന്നാണ് വിലയിരുത്തല്‍.

പവന് ഇന്ന് 160 രൂപ കുറഞ്ഞതോടെ 82000ല്‍ താഴെ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. 81,920 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 10,240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

