പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും പരോക്ഷമായി പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പറമ്പിലാണ് മാങ്കൂട്ടം വളരുന്നതെന്ന് ശിവന്‍കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധി കോൺഗ്രസ് നേതാക്കൾ രാഹുൽ മാങ്കൂട്ടത്തലിനെതിരെ രംഗത്ത് വന്നപ്പോഴും പിന്തുണ നൽകുന്ന നിലപാടാണ് ഷാഫി പറമ്പിൽ സ്വീകരിച്ചതെന്ന് വിമർശനം ഉയർന്നിരുന്നു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

രാഹുലിനെതിരെ ആരോപണം ഉയർന്ന് വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് വിഷയത്തിൽ ഷാഫി പറമ്പിൽ പ്രതികരിച്ചത്. എംഎല്‍എ സ്ഥാനത്ത് നിന്നും രാഹുല്‍ മാങ്കൂട്ടത്തിൽ രാജിവെയ്ക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുന്നതിനിടെയാണ് മന്ത്രി വി ശിവൻകുട്ടി രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *