പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹം. മുഖ്യമന്ത്രി അൽപസമയത്തിനകം ആശുപത്രിയിൽ എത്തും.

