പഴങ്ങളിലെ രാജാവായ ചെങ്ങാലിക്കോടന്റെ വില കേട്ടാല്‍ ഞെട്ടരുത്. ഒരു കുല ലേലത്തില്‍ വിറ്റത് 5,83,000 രൂപയ്ക്ക്. തൃശൂര്‍ അയ്യന്തോളിലെ സെന്റ് മേരീസ് അസംപ്ഷന്‍ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുക സമാഹരിക്കാനായി നടന്ന ലേലം വിളിയിലാണ് ചെങ്ങാലിക്കോടന്‍ പഴത്തിന് ഇത്രയും വില കിട്ടിയത്.
ഇടവകാംഗം മാളിയമ്മാവ് ജോസ് വിന്‍സെന്റാണ് പഴം സ്പോണ്‍സര്‍ ചെയ്തത്. ഇടവക വികാരി വര്‍ഗീസ് എടക്കളത്തൂര്‍ കൂട്ട ലേലത്തിന് നേതൃത്വം നല്‍കി. സിഎല്‍സി യൂണിറ്റാണ് വന്‍തുകയ്ക്ക് കുല ലേലത്തില്‍ പിടിച്ചത്.
ഭൗമ സൂചികാ പദവി ലഭിച്ച കേരളത്തിലെ ഏക നേന്ത്രയിനമാണ് ചെങ്ങാലിക്കോടന്‍. സ്വര്‍ണനിറത്തില്‍ ചുവപ്പും തവിട്ടും കലര്‍ന്ന ചെങ്ങാലിക്കോടന്‍ കാഴ്ചക്കുലകള്‍ക്കിടയിലെ താരമാണ്.

