തൃശ്ശൂരില്‍ കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടെന്നും ദോഷം മാറുന്നതിനായി കര്‍മ്മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിച്ചെന്നും വിവരം. തൃശ്ശൂര്‍ പുതുക്കാട് ആണ് സംഭവം. കൊലപാതകമാണോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

സംഭവത്തില്‍ പുതുക്കാട്, വെള്ളികുളങ്ങര സ്വദേശികളായ 26 കാരനെയും 21 കാരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അസ്ഥികള്‍ യുവാവ് പുതുക്കാട് പൊലീസില്‍ ഏല്‍പ്പിച്ചെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയാണ് ഒരു കൂട്ടം അസ്ഥികളുമായി യുവാവ് സ്റ്റേഷനിലെത്തുന്നത്. പരിശോധന വേണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് സ്റ്റേഷനിലെത്തിയത്.
യുവതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണോ യുവാവ് അസ്ഥിയുമായി സ്റ്റേഷനിൽ എത്തിയതെന്നതില്‍ വ്യക്തതയില്ല. മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചത്. അധികം വൈകാതെ രണ്ടാമതൊരു കുഞ്ഞും ജനിച്ചു. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതാണോ എന്നതിൽ വ്യക്തതയില്ല.