തിരുവനന്തപുരം: പ്രതിദിന കോവിഡ് കേസുകൾ കേരളത്തിൽ ആയിരം കടന്നിരിക്കെ വിവരങ്ങൾ പുറത്തുവിടാതെ ആരോഗ്യവകുപ്പ്. രാജ്യത്ത് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നായിട്ട് പോലും ദിനേനയുള്ള കോവിഡ് കണക്ക് ആരോഗ്യ വകുപ്പ് പുറത്തുവിടുന്നില്ല. ഇന്നലെ സംസ്ഥാനത്ത് 1801 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കേന്ദ്രസർക്കാറിന്റെ കോവിഡ് പോർട്ടലിലേക്ക് മാത്രം വിവരങ്ങൾ നൽകിയാൽ മതിയെന്ന കർശന നിർദേശമാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്.പുതിയ തീരുമാനപ്രകാരം ഒരുദിവസം കഴിഞ്ഞ് മാത്രമേ കേന്ദ്രത്തിന്റെ പോർട്ടലിൽ ലഭ്യമാകൂ. ഇതോടെ സംസ്ഥാനത്തെ പ്രതിദിന സ്ഥിതി പുറത്ത് അറിയാത്ത സ്ഥിതിയാണ്.
മാർച്ച് 22ന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കോവിഡ് മരണക്കണക്കിലുണ്ടായ പിഴവിന് ശേഷം കോവിഡ് വിവരങ്ങളൊന്നും അപ്ഡേറ്റ് ചെയ്തിട്ടില്ല
There is no ads to display, Please add some