മുണ്ടക്കയം: മുണ്ടക്കയം ഗവർമെന്റ് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുവാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് . പൊതുപ്രവർത്തകനായ അജീഷ് വേലനിലം സമർപ്പിച്ച ഹർജ്ജിയാലാണ് നടപടി. മലയോരമേഖലയിലെ നിരവധി എസ്റ്റേറ്റുകളിലെ തൊഴിലാളികളുൾപ്പെടെയുള്ള പതിനായിരക്കണക്കിന് സാധാരണക്കാരുടെ ആശ്രയമായ മുണ്ടക്കയം ഗവർമെന്റ് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ബഹുനിലകെട്ടിടമടക്കമുള്ള സംവിധാനമുണ്ടെങ്കിലും ചികിത്സാ സൗകര്യം പരിതാപകരമാണെന്നത് ചൂണ്ടിക്കാട്ടി കൂടുതൽ ഡോക്ടർമാരെ നിയമിക്കുക, ഇരുപത്തിനാല് മണിക്കൂർ ചികിത്സ ഉറപ്പുവരുത്തുക, എക്സ് റേ സംവിധാനമൊരുക്കുക, താലൂക്ക് ആശുപത്രിയായി ഉയർത്തുവാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിക്കാരൻ ഉന്നയിച്ചിരുന്നത്.

ഹർജി പരിഗണിച്ച മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. തുടർന്നാണ് ആവശ്യങ്ങൾ പരിശോധിച്ച് പരാതിക്കാര്യത്തിൽ കാലവിളംബം കൂടാതെ അനുകൂല നടപടികളെടുക്കുവാൻ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദ്ദേഷം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *