കോട്ടയം: നഗരത്തിൽ നിന്നും ബൈക്ക് മോഷണം നടത്തിയ ശേഷം രക്ഷപെട്ട പ്രതികളെ കമ്പത്തു നിന്നും പിടികൂടി വെസ്റ്റ് പോലീസ്. കമ്പം പുതുപ്പെട്ടി ഇന്ദിരാ കോളനി, വാർഡ് 15, ൽ അശോക് (18), ശുക്രൻ (20) എന്നിവരെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ. ആർ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ജനുവരി 14 ന് രാത്രിയിലാണ് കോട്ടയം ഐഡ ജംഗ്ഷന് സമീപം പാർക്കിംഗ് ഗ്രൗണ്ടിൽ സൂക്ഷിച്ചിരുന്ന കാവാലം സ്വദേശി വിഷ്ണുവിന്റെപൾസർ ബൈക്ക് മോഷണം പോയത്. പരാതി പ്രകാരം കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സി സി ടി വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് നടത്തിയ വിശദമായ അന്വേഷണങ്ങൾക്കൊടുവി ലാണ് എസ് ഐ അംഗതൻ, ഗ്രേഡ് എസ് ഐ അനീഷ് വിജയൻ, എ എസ് ഐ രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും കോടതി റിമാൻഡ്ചെയ്തു.
