കൊല്ലം ഉളിയകോവിലിൽ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഗോമസിനും കുത്തേറ്റു. കൊല്ലം ഫാത്തിമ മാതാ കോളേജിൽ രണ്ടാം വർഷ ബി സി എ വിദ്യാർത്ഥിയാണ്. കാറിൽ എത്തിയ ആളാണ് ഫെബിനെ കൊലപ്പെടുത്തിയത്. പർദ്ദ ധരിച്ചെത്തിയയാൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഫെബിനെ കുത്തുകയായിരുന്നു.
ചവറ സ്വദേശി തേജസ് രാജ് ആണ് പ്രതി. ഇയാൾ സഞ്ചരിച്ച കാർ കടപ്പാക്കടയിലെ റെയിൽവേ പാളത്തിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തു. പ്രതി ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.
There is no ads to display, Please add some