മാസപ്പിറവി കണ്ടതോടെ ഇസ്ലാംമതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം. അന്നപാനീയങ്ങൾ മാത്രമല്ല, ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് ഒരു മാസക്കാലം ഇനി പ്രാർഥനാനിരതമാവും, വിശ്വാസിയുടെ ജീവിതം.

വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/LY2fnHCD6pnAOAkWRJUrIu

ഓരോവീടും വിശ്വാസികളുടെ മനസ്സും ഇനി ഖുർആൻ പാരായണത്തിന്റെ, പ്രാർഥനയുടെ, വിശുദ്ധിയാൽ നിറയും. റമദാൻ മാസത്തില്‍ ചെയ്യുന്ന പുണ്യപ്രവൃത്തികളെ ദൈവം കയ്യൊഴിയില്ലെന്നതാണ് വിശ്വാസം.

ഇന്ന് മാസപ്പിറവി ദര്‍ശിച്ചതിനെ തുടര്‍ന്നാണ് കേരളത്തില്‍ നാളെ (March 2) റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *