കേന്ദ്ര സർക്കാരിന് കീഴില്‍ സുപ്രീം കോടതിയില്‍ ജോലി നേടാൻ അവസരം. സുപ്രീം കോർട്ട് ഓഫ് ഇന്ത്യ- ജൂനിയർ കോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാനാവും. ആകെ 241 ഒഴിവുകളാണുള്ളത്. കേന്ദ്ര സർവീസില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. താല്‍പര്യമുള്ളവർക്ക് ഒാണ്‍ലൈനായി മാർച്ച് 8 വരെ അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
സുപ്രീം കോടതിയില്‍ ജൂനിയർ കോർട്ട് അസിസ്റ്റന്റ്. ആകെ 241 ഒഴിവുകള്‍.
Advt No: F.6/2025-SC (RC)
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 70,040 രൂപ പ്രതിമാസം ശമ്ബളം ലഭിക്കും. ഇതിന് പുറമെ കേന്ദ്ര സർവീസുകാർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

പ്രായപരിധി
18 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
അംഗീകൃത സർവകലാശാല ബിരുദം. ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനം. കമ്ബ്യൂട്ടർ പരിജ്ഞാനം. ഇംഗ്ലീഷ് ടൈപ്പിങ് ഒരു മിനുട്ടില്‍ 35 വാക്കുകള്‍ ടൈപ്പ് ചെയ്യാൻ സാധിക്കണം. ടെെപ്പിങ് പരിജ്ഞാനം അളക്കുന്നതിന് നടത്തുന്ന പരീക്ഷയില്‍ വിജയിക്കണം.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത ഭടൻമാർ എന്നിവർക്ക് 250 രൂപ. ജനറല്‍, ഒബിസി, വിഭാഗക്കാർക്ക് 1000 രൂപയും ഓണ്‍ലൈനായി അടയ്ക്കണം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓണ്‍ലൈൻ അപേക്ഷ നല്‍കുക. വിശദ വിവരങ്ങള്‍ വെബ്സെെറ്റില്‍ ലഭ്യമാണ്. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം മാത്രം അപേക്ഷ നല്‍കാൻ ശ്രമിക്കുക.

There is no ads to display, Please add some