ചികിത്സയിൽക്കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വത്തിക്കാൻ. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ വൃക്കകൾക്കും തകരാർ സംഭവിച്ചുവെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്. ഓക്സിജൻ നൽകുന്നത് തുടരുകയാണ്. അതിനിടെ ഇന്നലെ ആശുപത്രി മുറിയിലിരുന്ന് മാർപാപ്പ കുർബാനയിൽ പങ്കെടുത്തെന്ന് വത്തിക്കാൻ അറിയിച്ചു.

തനിക്കായി പ്രാർഥിക്കുന്നവർക്ക് നന്ദി അർപ്പിച്ച് മാർപാപ്പ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. പത്ത് ദിവസം മുമ്പാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയയുടെ സങ്കീർണതയായി സംഭവിക്കാവുന്ന രക്തത്തിലെ ഗുരുതരമായ അണുബാധയായ സെപ്‌സിസ് ആരംഭിക്കുന്നതാണ് മാർപാപ്പ നേരിടുന്ന പ്രധാന പ്രശ്നമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
88കാരനായ മാർപാപ്പയെ ഇക്കഴിഞ്ഞ പതിനാലിന് ആണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് CAT സ്കാൻ നടത്തിയതിനെത്തുടർന്നാണ് അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടതെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിക്കുന്നു.

There is no ads to display, Please add some