സിപിഎം അക്രമ രാഷ്ട്രീയത്തെ വിമർശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ മാറ്റം വരുത്തി ശശി തരൂർ എം പി. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച് എഫ്ബി പോസ്റ്റിലെ നരഭോജി പ്രയോഗമാണ് തരൂർ മുക്കിയത്. സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ എന്നായിരുന്നു പോസ്റ്റ്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ലേഖനത്തിലെ വ്യവസായ സൗഹൃദ കേരള നിരീക്ഷണവും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള പ്രസ്താവനയും ഏറെ വിവാദമായ സാഹചര്യത്തിൽ ശരി തരൂരിന്‍റെ പുതിയ പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതില്‍ സിപിഎം നഭോജികൾ കൊലപ്പെടുത്തിയത് എന്ന ഭാഗമാണ് ശരി തരൂർ മാറ്റിയത്. ജനാധിപത്യ രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് അക്രമം പരിഹാരമല്ലെന്ന വാചകത്തോടെയാണ് മാറ്റം.

There is no ads to display, Please add some