ടൂർ പോകാനും ട്രിപ്പടിക്കാനും താല്‍പ്പര്യമില്ലാത്തവരായി ആരും തന്നെ കാണില്ല. ചിലർക്ക് ഒറ്റയ്ക്ക് പോകാനായിരിക്കും താല്‍പ്പര്യമെങ്കില്‍ കൂടുതല്‍ പേർക്കും എല്ലാവരേയും കൂടെ കൂട്ടി യാത്ര ചെയ്യാനായിരിക്കും ഇഷ്ടം.
ജീവിതത്തിലെ ആദ്യത്തെ വിനോദയാത്ര പലപ്പോഴും സ്കൂളില്‍ നിന്നോ കോളേജില്‍ നിന്നോ ആയിരിക്കും. പക്ഷേ ഇന്നത്തെ കാലത്ത് 2k കിഡ്സ് ഒക്കെ പിറന്ന വീഴുമ്ബോള്‍ തന്നെ മാതാപിതാക്കളുടെ കൂടെ വിദേശയാത്രകളും റോഡ് ട്രിപ്പുകളും പോകുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നതാണല്ലോ. ഇപ്പോള്‍ നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത് ഒരു തുളളല്‍ വീഡിയോ ആണ്.
വീഡിയോ തുടക്കത്തില്‍ കാണുന്നത് ഒരു ടൂറിസ്റ്റ് ബസിൻ്റെ മുന്നില്‍ യാത്രക്കാർ പാട്ട് ഇട്ട് തുളളുന്നതാണ് എന്നാല്‍, ഇതൊക്കെ സാധാരണമാണല്ലോ എന്ന് വിചാരിക്കുമ്ബോഴാണ് ക്യാമറ റോഡിൻ്റെ മറുവശത്തേക്ക് നീങ്ങുന്നത്. അവിടെ ഒരു കെഎസ്‌ആർടിസി ബസ് നിർത്തിയിട്ടിരിക്കുകയാണ്. ആളുകളെ കയറ്റാന വേണ്ടിയാണെന്ന് കരുതിയെങ്കില്‍ തെറ്റി മക്കളേ. അതിലെ യാത്രക്കാരും ബസിലെ പാട്ടിനനുസരിച്ച് തുളളുകയാണ്. എന്നാല്‍ ക്യാമറ ബസിൻ്റെ മുന്നിലേക്ക് നീക്കുമ്ബോളാണ് ട്വിസ്റ്റ്. ആനവണ്ടിയുടെ ഡ്രൈവർ എഴുന്നേറ്റ് നിന്ന് തുളളുകയാണ്. എന്താ ഒരു വൈബ്.
കേരളത്തിലെ ആനവണ്ടി ഡ്രൈവർമാരെല്ലാം ഒരേ പൊളിയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. വകുപ്പ് വലിയ നഷ്ടത്തിലാണ് ശമ്ബളം മുടങ്ങുന്നു എന്ന് വാർത്തകള്‍ വരുന്നുണ്ട് എങ്കിലും ഇന്നും മലയാളികള്‍ക്ക് ആനവണ്ടി ഒരു വികാരം തന്നെയാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അതേസമയം വീഡിയോ വൈറൽ ആണെങ്കിലും ഇത് എവിടെയാണെന്നോ എന്ന് നടന്ന സംഭവമാണെന്നോ വ്യക്തതയില്ല.
There is no ads to display, Please add some