ഐഎസ് ആർഒയുടെ തമിഴ് നാട്ടിലെ മഹേന്ദ്രഗിരി പ്രൊപ്പൽഷൻ കോംപ്ലക്സിലും ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിലും വിവിധ തസ്തികകളിൽ 96 ഒഴിവുണ്ട്. പ്രൊപ്പൽഷൻ കോംപ്ലക്സിൽ 62 ഉം നാഷണൽ റിമോട്ട് സെൻസിങ് സെന്ററിൽ 34 ഉം ഒഴിവാണുള്ളത്. പ്രൊപ്പൽഷൻ കോംപ്ലക്സിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ ബി, ഡ്രോട്ട്സ്മാൻ ബി, ഹെവി വെഹിക്കിൾ ഡ്രൈവർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, ഫയർമാൻ എ തസ്തികളിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 24. വിശദവിവരങ്ങൾക്ക് www.iprc.gov.in കാണുക. നാഷണൽ റിമോട്ട് സെൻസിങ് സെന്ററിൽ പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് സയന്റിസ്റ്റ്, റിസർച്ച് സയന്റിസ്റ്റ്, ജൂനിയർ റിസർച്ച് ഫെല്ലോ എന്നീ താൽകാലിക ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ ഏഴ്. വിശദവിവരങ്ങൾക്ക് www.nrsc.gov.in കാണുക.

By Fazil

Leave a Reply

Your email address will not be published. Required fields are marked *