പത്തനംതിട്ട :കേരളത്തിന്റെ മലയോര ജില്ല എന്നറിയപ്പെടുന്ന ജില്ലയാണ് പത്തനംതിട്ട ജില്ല.ആറൻമ്മുള്ള, കോന്നി, തിരുവല്ല, റാന്നി, അടൂർ എന്നിവ ഉൾപ്പെടുത്തി 1982 നവംബർ ഒന്നിനാണ് പത്തനംതിട്ട ജില്ല രൂപീകരിച്ചത്. കേരളത്തിന് 68 വയസാകുമ്പോൾ പത്തനംതിട്ട ജില്ലക്ക് 42 വയസാവുകയാണ്.

കഴിഞ്ഞ നാൽപതിലധികം വർഷങ്ങൾ കൊണ്ട് പത്തനംതിട്ട ജില്ല നിരവധി ലോകോത്തര നേട്ടങ്ങൾ കൈവരിച്ചു. കലാകായിക രംഗങ്ങളിൽ ധാരാളം പേർ ജില്ലയിൽ നിന്നും ഉയർന്നുവന്നു. ശ്രമിച്ചാൽ ലോകം ഒറ്റയടിക്ക് കീഴടക്കാം എന്ന് തെളിയിച്ചവർ,വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവർ എന്നിങ്ങനെ നിരവധിയാളുകൾ.

ലോക റെക്കോർഡുകളുടെ അവസാനത്തെ വാക്കായ ഗിന്നസ് എന്ന ചരിത്രനേട്ടം പത്തനംതിട്ട ജില്ലക്ക് സമ്മാനിച്ചതിലൂടെ ജില്ലയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചവരുമുണ്ട്. ഫാദർ ജേക്കബ് കൊട്ടറ,ഡോക്ടർ ജോൺസൺ ജോർജ് ചലച്ചിത്ര സംവിധായകൻ ബ്ലെസി, മാധ്യമപ്രവർത്തകനായ അശ്വിൻ വാഴുവേലിൽ,കർഷകനായ റെജി ജോസഫ്,എന്നിവരാണ് പത്തനംതിട്ട ജില്ലയിൽ നിന്നും ഗിന്നസ് ലോക റെക്കോർഡിലേക്ക് എത്തിയവർ.

ഏറ്റവും കൂടുതൽ വർഷം പൗരോഹിത്യ സേവനം ചെയ്തതിന്റെ പേരിൽ ഗിന്നസ് റെക്കോർഡിൽ എത്തിയ ഫാദർ ജേക്കബ് കൊട്ടറയാണ് ജില്ലയിലേക്ക് ഗിന്നസ് റെക്കോർഡ് ആദ്യമെത്തിച്ച വ്യക്തി.ഒരു സിനിമയിൽ 45 വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഹൃദയരോഗ വിദഗ്ദ്ധനായ ഡോക്ടർ ജോൺസൺ ജോർജ് ഗിന്നസ് ലോക റെക്കോർഡ് നേടി. ആരാണ് ഞാൻ എന്ന സിനിമയിൽ ആയിരുന്നു ജോൺസൺ ജോർജ് വ്യത്യസ്തമായ 45 വേഷങ്ങൾ അവതരിപ്പിച്ചത്.

സംവിധായകൻ ബ്ലെസി വലിയ മെത്രപോലിത്തയുടെ ജീവിതത്തെ കുറിച്ച് നാല്പത്തെട്ട് മണിക്കൂർ നീണ്ട ഡോക്യുമെന്ററി ചെയ്താണ് ഗിന്നസിനർഹനായത്.

2 മണിക്കൂറിൽ അധികം സമയം സെറാമിക് പ്ലേറ്റ് വിരലിൽ നിർത്താതെ കറക്കി ഗിന്നസ് റെക്കോർഡ് നേടുകയായിരുന്നു അശ്വിൻ വാഴുവേലിൽ. 114 മീറ്റർ നീളവും 94 സെന്റീമീറ്റർ വീതിയുമുള്ള ചേമ്പില സ്വന്തമായി ഉൽപ്പാദിപ്പിച്ചാണ് കർഷകനായ റെജി ജോസഫ് ഗിന്നസ് റെക്കോർഡിൽ എത്തിയത്. കാർഷിക മേഖലയിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ ഗിന്നസ് റെക്കോർഡാണ് റെജിജോസഫിന്റേത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *