മണർകാട്: മോഷണക്കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപട കണ്ടൻകാവ് ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ റിനു കുരുവിള (35) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കണ്ടൻകാവ് ഭാഗത്തുള്ള വീടിന്റെ ജനൽ തകർത്ത് അകത്തു കയറി ഇവിടെ സൂക്ഷിച്ചിരുന്ന അലുമിനിയം, ഓട്ടു പാത്രങ്ങളും, കൂടാതെ സ്വർണ്ണ മോതിരവും സ്വർണ ലോക്കറ്റും മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലും, അന്വേഷണത്തിലും മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

അലുമിനിയം, ഓട്ടു പാത്രങ്ങൾ ഇയാൾ വിറ്റ കടയിൽ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ സജീർ, സി.പി.ഓ മാരായ ബിനു പി.എസ്, സുബിൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *