കോട്ടയം: എംജി സർവകലാശാലയിൽനിന്ന് പേരെഴുതാത്ത 154 ബിരുദ–പിജി സർട്ടിഫിക്കറ്റുകൾ കാണാതായി. സെക്ഷനിൽ വിശദമായ പരിശോധന നടത്താൻ വൈസ് ചാൻസലർ പരീക്ഷ കൺട്രോളർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താനായില്ലെങ്കില്‍ പൊലീസിൽ പരാതി നല്‍കും.
പരീക്ഷാഭവനിലെ പി.ഡി.-അഞ്ച് സെക്‌ഷനിൽനിന്നാണ് സർട്ടിഫിക്കറ്റുകൾ കാണാതായത്. ബാർകോഡും ഹോളോഗ്രാമും പതിച്ചവയാണിവ. ഈ ഫോർമാറ്റുകളിൽ വിദ്യാർഥിയുടെ വിവരങ്ങളും രജിസ്റ്റർ നമ്പറും ചേർത്ത് വൈസ് ചാൻസലുടെ ഒപ്പും പതിച്ചാൽ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാകും.
അങ്ങേയറ്റം രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കുന്ന സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായത് ദുരൂഹമാണ്. സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട സെക്ഷനിൽ തന്നെ മറ്റെവിടെയെങ്കിലും സ്ഥാനം തെറ്റി പോയതാണോ എന്ന് പരിശോധന നടക്കുകയാണ്. ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാകും പൊലീസിനെ സമീപിക്കുക. ബന്ധപ്പെട്ട സെക്ഷനിലെ ജീവനക്കാരിൽ നിന്നും വിവരം ശേഖരിക്കുകയാണ്.
There is no ads to display, Please add some