തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ ചുമതലയേറ്റു. ഉദയനിധിക്കൊപ്പം നാല് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കായിക–യുവജനക്ഷേമ വകുപ്പുകൾക്ക് പുറമെ ആസൂത്രണം, വികസന വകുപ്പുകൾ കൂടി ഉദയനിധിക്ക് നൽകിയിട്ടുണ്ട്. ചെന്നൈ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർഎൻ രവി, പുതിയതായി മന്ത്രിസഭയിൽ എത്തിയവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
കൈക്കൂലി കേസില്‍ ജാമ്യം ലഭിച്ച വി സെന്തില്‍ ബാലാജി വീണ്ടും മന്ത്രിസഭയിലേക്കെത്തി. മുന്‍മന്ത്രി എസ് എം നാസര്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് ഗോവി ചെഴിയന്‍, ആര്‍ രാജേന്ദ്രന്‍ എന്നിവരാണ് പുതുതായി സത്യപ്രതിജ്ഞ ചെയ്ത മറ്റ് മന്ത്രിമാർ. ഇത് വെറുമൊരു പദവിയല്ല, ഇനി മുതൽ കൂടുതൽ ഉത്തരവാദിത്വങ്ങളുണ്ടാകുന്നുവെന്നും സന്തോഷമുണ്ടെന്നും ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു.
2026 ൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഉദയനിധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് ഉപമുഖ്യമന്ത്രിയായുള്ള സ്ഥാനക്കയറ്റം. സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഉദയനിധിക്കും പാതയൊരുങ്ങുന്നത്.
കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009 ലാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നത്. 2021 ൽ ചെക്‌പോക് മണ്ഡലത്തിൽ നിന്ന് വിജയിച്ച ഉദയനിധി 2022 ൽ ആയിരുന്നു ഡിഎംകെ മന്ത്രിസഭയിലേക്ക് ചുവടുവച്ചത്.
There is no ads to display, Please add some