തിരുവനന്തപുരം: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ സംസ്ഥാനത്തെ നിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ള 726 എ.ഐ. ക്യാമറകൾ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കിത്തുടങ്ങി.

ഹെല്‍മെറ്റും സീറ്റ്ബെല്‍റ്റും അമിതവേഗവും ഉള്‍പ്പടെ ഏഴ് നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എ.ഐ ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.

നിലവിൽ പിഴത്തുക ഈടാക്കുന്നത് ഇങ്ങനെ

ഹെൽമെറ്റില്ലാത്ത യാത്ര ചെയ്യുന്നത് – 500 രൂപ

പിൻസീറ്റിൽ ഹെൽമെറ്റില്ലാത്തത് – 500

മൂന്നുപേരുടെ ബൈക്ക് യാത്ര – 1000

ഡ്രൈവിംഗിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് – 2000

നാലുചക്ര വാഹനങ്ങളിൽ സീറ്റ്ബെൽറ്റില്ലാതെ യാത്രചെയ്യുന്നത് – 500

അമിതവേഗം – 1500

അനധികൃത പാർക്കിംഗ് – 250


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed