സംസ്‌ഥാനത്ത് ഒരു മാസത്തിനിടെ പകർച്ചവ്യാധികൾ കവർന്നത് 75 ജീവൻ. ഡെങ്കിപ്പനി 17ഉം എലിപ്പനി 33ഉം ജീവനെടുത്തു. ഓരോ ദിവസവും പതിനായിരത്തിലേറെ പേരാണ് പകർച്ചപ്പനി ബാധിച്ച് ചികിൽസ തേടുന്നത്. സംസ്ഥാനം പനിച്ചു വിറയ്ക്കുകയാണ് . ഈ മാസം രണ്ടര ലക്ഷത്തിലേറെ പേരാണ് വിവിധ പകർച്ച പനികൾക്ക് ചികിൽസ തേടിയത്.
മഴക്കാലമായതോടെ എലിപ്പനിയാണ് ജീവനെടുക്കുന്നതിൽ മുന്നിൽ . രണ്ടാഴ്ചയ്ക്കിടെ 279 പേർക്ക് എലിപ്പനി ബാധിച്ചു. 18 മരണം സ്‌ഥിരീകരിച്ചപ്പോൾ 15 പേരുടെ മരണം എലിപ്പനി കാരണമെന്ന് സംശയിക്കുന്നു. 2207 പേർക്ക് ഡെങ്കിപ്പനി കണ്ടെത്തി. ഡങ്കിപ്പ ബാധിച്ച് 4 മരണം സ്‌ഥിരീകരിച്ചു.
13 പേരുടെ മരണം ഡങ്കിപ്പനി ലക്ഷണങ്ങളോടെയാണ്. 567 പേർക്ക് ബാധിച്ച മഞ്ഞപ്പിത്തം 9 ജീവൻ കവർന്നു .പനിയും അനുബന്ധ ലക്ഷണങ്ങളും ഉള്ളവർ സ്വയം ചികിൽസ നടത്തരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ആശുപത്രി സന്ദർശകർ നിർബന്ധമായും മാസ്ക‌് ധരിക്കണമെന്നാണ് നിർദേശം.
There is no ads to display, Please add some