തിരുവനന്തപുരം: സാധാരണക്കാർക്ക് സർക്കാറിന്റെ ‘ഇലക്ട്രിക് ഷോക്ക് !. സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതി നിരക്ക് കൂടും. ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസ കൂടി ജൂണ്‍ മാസത്തില്‍ ഈടാക്കാന്‍ കെഎസ്ഇബി ഉത്തരവിട്ടു. നേരത്തെ അനുവദിച്ച 9 പൈസയ്ക്ക് പുറമേയാണ് പുതിയ വർദ്ധന നടപ്പാക്കുന്നത്.

വൈദ്യുതി ഉൽപാദനത്തിന് വേണ്ടിവരുന്ന ഇന്ധനത്തിൻ്റെ വിലവർധന മൂലം ഉണ്ടാകുന്ന അധികച്ചെലവാണ് സർച്ചാർജായി ഉപയോക്താക്കളിൽനിന്ന് ഈടാക്കുന്നത്.

12.65 പൈസ ഈടാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും 10 പൈസ ഈടാക്കാനാണ് റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയത്. ഈ മാസം യൂണിറ്റിന് 10 പൈസ കൂടി അധികം ഈടാക്കുന്നതും നിലവിൽ യൂണിറ്റിന് 9 പൈസ് സർചാർജ് തുടരുകയും ചെയ്യുന്നത്തോടെ 19 പൈസയാണ് ജൂണിൽ ഉപഭോക്താവ് അടയ്‌ക്കേണ്ടി വരിക.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *