തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടിയുടെയും സർക്കാരിന്റെയും പ്രവർത്തനശൈലിയിൽ വിമർശനമുന്നയിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ടി.എം തോമസ് ഐസക്ക്.

ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് വിശദീകരണം നൽകി മുന്നോട്ടു പോകാൻ കഴിയില്ല. അഴിമതി സംബന്ധിച്ച ആക്ഷേപങ്ങളിൽ ജനങ്ങൾക്ക് ദേഷ്യം ഉണ്ടോ, പാർട്ടി പ്രവർത്തകരുടെ പെരുമാറ്റ ശൈലി കൃത്യതയുള്ളതാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കപ്പെടണമെന്നും തോമസ് ഐസക്ക് പറഞ്ഞു.

ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ജനങ്ങളോട് തുറന്ന മനസ്സോടെ സംവദിച്ച് പോകണം. അവർ പറയുന്ന കാര്യങ്ങൾ നമുക്ക് അംഗീകരിക്കാൻ കഴിയില്ലെങ്കിലും അഭിപ്രായങ്ങൾ പരിഗണിക്കുക തന്നെ വേണം. പാർട്ടി, പാർട്ടിക്കാരുടേതല്ല ജനങ്ങളുടെ പാർട്ടിയാണ്. തുറന്ന മനസ്സോടെ അവരുടെ വിമർശനങ്ങളെല്ലാം കേൾക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

“കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ അനുഭാവികളിൽ ഒരു വിഭാഗം എതിരായിട്ട് വോട്ട് ചെയ്തല്ലോ. എന്തുകൊണ്ട് അവർ അങ്ങനെ ചെയ്‌തു. അത്‌ മനസിലാക്കി തിരുത്തുകയാണ് വേണ്ടത്. അത് മനസിലാകണമെങ്കിൽ ഇങ്ങനെയുള്ള സംവാദങ്ങൾ ഉണ്ടാകണം.

എന്തുകൊണ്ടാണ് ഇങ്ങനെയൊരു പിശക്. പാർട്ടി പ്രവർത്തകരുടെ ശൈലി തൃപ്തികരമാണോ? അഴിമതി സംബന്ധിച്ചുള്ള ആക്ഷേപങ്ങളിലുള്ള ദേഷ്യമാണോ? സർക്കാരിന്റെ പ്രവർത്തനങ്ങളിലുള്ള അനിഷ്ടമാണോ ? തങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ കിട്ടാതെ വന്നപ്പോൾ ഉണ്ടായ ദേഷ്യം. അതിന്റേതാണോ ?” – ഐസക് ചോദിച്ചു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *