കാസർഗോഡ്: കാസർഗോഡ് കെട്ടുംകല്ലിൽ സ്ഫോടക വസ്തുക്കളുടെ വൻശേഖരം എക്സൈസ് സംഘം പിടികൂടി. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് വാഹന പരിശോധനക്കിടെയാണ് ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളുമടക്കമുള്ള സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്.

മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. കേരളത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് ഇയാള്‍ സ്‌ഫോടക വസ്തുക്കള്‍ നല്‍കാറുണ്ടായിരുന്നുവെന്ന് സംശയമുണ്ട്. എന്നാല്‍ ഇത് കര്‍ണാടകയിലെ ക്വാറികള്‍ക്കാണ് നല്‍കുന്നതെന്നാണ് ഇയാള്‍ നല്‍കുന്ന വിശദീകരണം.

13 ബോക്സുകളിലായി 2800 എണ്ണം ജലാറ്റീൻ സ്റ്റിക്കുകളാണ് പിടികൂടിയത്. ഡീറ്റെനേറ്റർസ് 6000 എണ്ണവും സ്പെഷ്യൽ ഓർഡിനറി ഡീറ്റെനേറ്റർസ് 500 എണ്ണവും പിടികൂടിയിട്ടുണ്ട്. എയർ കാപ് 300, സീറോ ക്യാപ് 4, നമ്പർ ക്യാപ് 7 എന്നിവയും പിടിച്ചെടുത്തു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed