കൊല്ലം: പോലീസ്, ഫയർഫോഴ്സ്, റവന്യൂ, മറ്റു സർക്കാർ കരാറുകാർ എന്നിവർക്കുള്ള ഇന്ധനവിതരണം ഏപ്രിൽ ഒന്നുമുതൽ പൂർണമായി നിർത്തിവയ്ക്കുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ്.

കഴിഞ്ഞ ജനുവരി ഒന്നിന് പോലീസ് വാഹനങ്ങൾക്കും മറ്റു സർക്കർ വാഹനങ്ങൾക്കുമുള്ള ഇന്ധനവിതരണം നിർത്തിവയ്ക്കുമെന്ന് ഫെഡറേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. അന്ന് ആറുമാസം കുടിശ്ശിക ഉണ്ടായിരുന്നതിൽ നാലുമാസത്തെ കുടിശ്ശിക പമ്പുകൾക്ക് നൽകി.

എന്നാൽ വീണ്ടും ആറുമാസത്തെ കുടിശ്ശിക കിട്ടാനുണ്ട്. നാലുലക്ഷംമുതൽ 25 ലക്ഷംവരെ തുക കിട്ടാനുള്ള പമ്പുകളും ഇതിലുണ്ട്. പല പമ്പുകളും പ്രതിസന്ധിയിലാണ്. 31-ന് മുഴുവൻ കുടിശ്ശികയും തീർക്കാത്തപക്ഷം സർക്കാർ വാഹനങ്ങൾക്കുള്ള ഇന്ധനവിതരണം നിർത്തിവയ്ക്കുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടോമി തോമസ്, ജനറൽ സെക്രട്ടറി സഫ അഷറഫ്, ട്രഷറർ ബി.മൂസ, വൈസ് പ്രസിഡന്റ് മൈതാനം വിജയൻ, ഷംസുദ്ദീൻ, ശ്രീരാജ്, സുനിൽ എബ്രഹാം എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed