തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ഫയർമാൻ ജെ.എസ്. രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും.തീയണയ്ക്കുന്നതിനിടെ, കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് മരണപ്പെട്ടത്.

കഴിഞ്ഞ ആറ് വര്‍ഷമായി ഫയര്‍ഫോഴ്സില്‍ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ് രഞ്ജിത്. ഒരു വര്‍ഷം മുമ്പാണ് ചാക്ക യൂണിറ്റിലേക്ക് സ്ഥലംമാറിയെത്തിയത്. അമ്മയും അച്ഛനും സഹോദരനും സഹോദരന്റെ ഭാര്യയുമാണ് വീട്ടിലുള്ളത്. രഞ്ജിത് അവിവാഹിതനാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *