തിരുവനന്തപുരം: വാമനപുരം കാരേറ്റിൽ വർഷോപ്പിൽ പാർക്ക് ചെയ്തിരുന്ന ബസ്സിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി. കമുകൻകുഴി സ്വദേശി ബാബുവിന്റെ മൃതദേഹമാണ് ബസിനുള്ളിൽ ഉണ്ടായിരുന്നത്.

ഇയാൾ ആക്രി പെറുക്കി ഉപജീവനം നടത്തി വന്നിരുന്നയാളാണ്. ആക്രി പെറുക്കിക്കഴിഞ്ഞുള്ള സമയം ഈ ബസിനുള്ളിലാണ് ഇയാൾ ചെലവഴിച്ചിരുന്നത്. ബന്ധുക്കളുമായും മറ്റുള്ളവരുമായും യാതൊരു ബന്ധവും ഇയാൾ സൂക്ഷിച്ചിരുന്നില്ലയെന്നു നാട്ടുകാർ പറയുന്നു.

ഇന്ന് രാവിലെയും ഇയാളെ ഈ പ്രദേശത്ത് കണ്ടവരുണ്ട്. എന്നാൽ ഒരു മണിയോടെയാണ് ബാബുവിന്റെ മൃതദേഹം ജീവനക്കാർ ബസിനുള്ളിൽ കണ്ടത്. പൊലീസെത്തി മൃതദേഹം മാറ്റുകയും അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed