കോട്ടയം: വന്യജീവി ആക്രമണങ്ങളിൽ വനം മന്ത്രി എ.കെ ശശീന്ദ്രനെതിരെ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മയക്കുവെടി വെക്കേണ്ടത് കാട്ടുപോത്തിനല്ലെന്നും വനംമന്ത്രിക്കാണെന്നും ചെന്നിത്തല പറഞ്ഞു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട കോട്ടയം കണമല സന്ദർശിക്കവെയായിരുന്നു ചെത്തിത്തലയുടെ പ്രതികരണം.

വനം മന്ത്രിക്കും വനം വകുപ്പിനും എന്ത് പറ്റിയെന്നും അദ്ദേഹത്തിന്റെ പ്രസ്താവന കേട്ടപ്പോൾ അത്ഭുതപ്പെട്ടെന്നും കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആളുകൾ മരണപ്പെടുമ്പോൾ ഇങ്ങനെയാണോ മന്ത്രി പ്രതികരിക്കേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed