എരുമേലി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32 ആം രക്തസാക്ഷിത്വ ദിനം എരുമേലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എരുമേലി പേട്ട കവലയിൽ നടത്തി.

മണ്ഡലം പ്രസിഡണ്ട് ടി വി ജോസഫ് അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എ സലീം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, നാസർ പനച്ചി,സലീം കണ്ണങ്കര, റെജി അമ്പാറ, രവീന്ദ്രൻ എരുമേലി, പി എം ബഷീർ, പി എം ലത്തീഫ് പള്ളി വീട്,ഹക്കീം മാടത്താനി, എം എസ് നാസർ, സിജി മുക്കാലി, കെജി രാജൻ,എൻ എം ബഷീർ, സുധീഷ് വയലാപറമ്പ് അഷ്റഫ് കണ്ണന്താനം തുടങ്ങിയവർ സംസാരിച്ചു. രവീന്ദ്രൻ എരുമേലി – രാജീവ് ഗാന്ധിയെ പറ്റിയുള്ള കവിത ചൊല്ലി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed