മുണ്ടക്കയം: മോഷണക്കുറ്റം ചുമത്താൻ പോലീസ് മർദ്ദിച്ചെന്നാരോപിച്ച് ചികിത്സ തേടിയ യുവാവിനെ ആശുപത്രിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.
വേലനിലം പാലക്കുന്നേൽ അഫ്സലിനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
തെറ്റ് ചെയ്യാത്ത തന്നെ സ്ഥാപന ഉടമയും പോലീസും ചേർന്ന് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും, നിരപരാധിയായ തന്നെ മണിക്കൂറുകളോളം പോലീസ് സ്റ്റേഷനിൽ നിർത്തിയ ശേഷം സിസിടിവി ഇല്ലാത്ത മുറിയിൽ കൊണ്ടുപോയി മർദ്ദിച്ചു എന്നായിരുന്നു യുവാവിന്റെ പരാതി. എന്നാൽ മോഷണദൃശ്യങ്ങൾ പുറത്തു വന്നതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.
അതേസമയം മുഖ്യധാരാ മാധ്യമങ്ങളും ചില ഓൺലൈൻ മാധ്യമങ്ങളും ഉൾപ്പെടെ പോലീസ് മർദ്ദനം എന്ന് ആരോപിച്ച് പോലീസിനെതിരെ തിരിഞ്ഞപ്പോഴും ന്യൂസ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ സഹായത്തോടെ പോലീസിന്റെ നിരപരാധിത്വം ആദ്യം വെളിച്ചത്തു കൊണ്ടുവന്നത് ക്രിട്ടിക്കൽ ടൈംസ് ന്യൂസ് ആണ്.
ക്രിട്ടിക്കൽ ടൈംസ് ആദ്യം പുറത്തുവിട്ട വാർത്തയുടെ ലിങ്ക് ചുവടെ: https://criticaltimes.online/mundakkayam-police/
There is no ads to display, Please add some