ഇസ്ലാമാബാദ്: 1993ലെ മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനെ പാകിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത് എന്നാണ് വിവരം. ദാവൂദ് ഇബ്രാഹിമിനെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ സുരക്ഷ വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ആശുപത്രി കെട്ടിടത്തിലെ ഒരു നിലയില്‍ ദാവൂദ് മാത്രമാണുള്ളത്. അടുത്ത ബന്ധുക്കള്‍ക്കും ഉന്നത ആശുപത്രി അധികൃതര്‍ക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനം. ഞായറാഴ്ച മുതലാണ് ദാവൂദിന്റെ ആരോഗ്യം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.


