പത്തനംതിട്ട: പത്തനംതിട്ട ആറന്മുള നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം യൂത്ത് കോൺഗ്രസ് പ്രതിഷേധം.കരിങ്കൊടി കറുത്ത ബലൂണുകളിൽ കെട്ടിവെച്ച് ആകാശത്തേക്ക് പറത്തിവിട്ടുകൊണ്ടാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
അതേസമയം റാന്നിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും നടുറോഡിൽ തമ്മിലടിച്ചു.

