കാഞ്ഞിരംകുളം: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് കൂട്ടുകാരന്റെ കണ്ണ് സുഹൃത്ത് കുത്തിപ്പൊട്ടിച്ചതായി പരാതി. സുഹൃത്തിന്റെ ആക്രമണത്തിൽ കാഞ്ഞിരംകുളം കഴിവൂർ കൊറ്റംപഴിഞ്ഞി മേലേവിളാകം വീട്ടിൽ ശരത്തി(19)ന്റെ ഇടതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു.

കാഞ്ഞിരംകുളം പനനിന്നവിള വീട്ടിൽ അജയ് ( 23)യെ കാഞ്ഞിരകുളം പൊലീസ് അറസ്റ്റു ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു. കാഞ്ഞിരംകുളത്ത് പൂക്കൾ വില്പന നടത്തുന്ന കടയിലെ ജീവനക്കാരാണ് ഇരുവരും.

അജയ് സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന പണം ശരത് മോഷ്ടിച്ചുവെന്ന സംശയമാണ് അക്രമത്തിനു കാരണമെന്ന് കാഞ്ഞിരംകുളം പോലീസ് പറഞ്ഞു. കണ്ണിനു മാരകമായി പരിക്കേറ്റ ശരത് തിരുവനന്തപുരം കണ്ണാശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *