തിരുവനന്തപുരം: സംസഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില കുത്തനെ ഇടിയുകയാണ്. നവംബർ 4 മുതൽ 620 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.
ഇന്ന് 320 രൂപയുടെ വലിയ ഇടിവാണ് വിപണിയിൽ ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 44,560 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5570 രൂപയാണ്. ഗ്രാമിന് 40 രൂപയുടെ കുറവാണ് ഉണ്ടായത്.