തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. ബുധനാഴ്ച അഞ്ച് മണിയോടെയാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്‌കൂൾ വിദ്യാർഥിയാണ് വധഭീഷണിയുമായി ഫോൺ വിളിച്ചതെന്ന് കണ്ടെത്തി. എറണാകുളം സ്വദേശിയായ 12 വയസ്സുകാരനാണ് കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.