കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. തലശ്ശേരി – തൊട്ടില് പാലം, കോഴിക്കോട്-തലശ്ശേരി, കോഴിക്കോട്-കണ്ണൂര്‍, കോഴിക്കോട്-വടകര റൂട്ടുകളിലാണ് ബസുകള്‍ പണി മുടക്കുന്നത്.
വിദ്യാർഥികളുടെ പരാതിയിൽ ബസ് ജീവനക്കാർക്കെതിരേ പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. കണ്ണൂര്‍ ജില്ലയിലെ കരിയാട് – തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചെന്നാണ് തൊഴിലാളികളുടെ ആരോപണം.
അതേസമയം മിന്നല്‍ പണിമുടക്ക് ആളുകളെ വലച്ചു. ജോലിക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളും ബുദ്ധിമുട്ടിലായി.