പീരുമേട്: ദേശീയ പാതയിൽ കുട്ടിക്കാനത്തിനും വളഞ്ഞാങ്ങാനത്തിനും ഇടയിൽ വാഹന അപകടം. അപകടത്തിൽ ഒരാൾ മരിച്ചു.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഇറക്കം ഇറങ്ങി കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന ലോറി മുറിഞ്ഞപുഴ വളവിൽ വച്ച് നിയന്ത്രണംതെറ്റി എതിർ ദിശയിൽ വരുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു.
പറത്താനം സ്വദേശിയായ അച്ചൂസ് എന്ന ഓട്ടോ ഓടിക്കുന്ന മെൽബിൻ ബെന്നിയാണ് മരിച്ചത് .പോലീസും, ഫയർഫോഴ്സ് അധികൃതരും എത്തി ലോറി വടം കെട്ടി വലിച്ച് ഉയർത്തിയശേഷമാണ് ഓട്ടോറിക്ഷയ്ക്ക് ഉള്ളിൽ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുത്തത്. മൃതദേഹം കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ.
updating…
